അമൃതാനന്ദമയിയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ്

single-img
21 February 2014

ഫേസ് ബുക്കില്‍ അമൃതാനന്ദമയിയെ വിമര്‍ശിച്ചവര്‍ക്കെതിരെ കേസ്. അമൃതാനന്ദമയി ഭക്തര്‍ നല്‍കിയ പരാതിൽ ആണു കേസ്.കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസിപിക്കാണ് അന്വേഷണ ചുമതല.

അമൃതാനന്ദമയിയുടെ മുൻ ശിഷ്യയായ ആസ്ട്രേലിയന്‍ വനിതയുടെ പുസ്തകത്തിൽ അമൃതാനന്ദമയിയുടെ ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു എന്നും താന്‍ തന്നെ ആശ്രമത്തില്‍ പലതവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട് എന്നും വെളിപ്പെടുത്തല് ഉണ്ടായിരുന്നു.അമൃതാനന്ദമയിയുടെ ശിഷ്യയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണു അമൃതാനന്ദമയിക്കെതിരെ പ്രതികരണങ്ങൾ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

മഠത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ടും അധികൃതർ മൗനം തുടരുകയാണു.ഇതിനിടയിലാണു പ്രതികരിച്ചവർക്കെതിരെ കേസെടുക്കാനുള്ള പോലീസ് നീക്കം