ശ്രീധരന് നായരുടെ കേസിലും സരിതയ്ക്ക് ജാമ്യം

single-img
20 February 2014

saritha s nairപത്തനംതിട്ട:-സോളാര്‍ കേസില്‍ കോന്നി വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിതാ നായര്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം കളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ്‍ സരിതയ്ക്ക് ജാമ്യം നല്‍കിയത്. രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ആള്‍ ജാമ്യം വേണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് സരിതയുടെ ജാമ്യാപേക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തവണ രണ്ട് കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരെ ഹാജരാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാരെ ബുധനാഴ്ച ഹാജരാക്കിയതോടെ ജാമ്യം അനുവദിച്ചു.