വാട്‌സ്ആപ്പ് ഇനി ഫേസ്ബുക്കിന് സ്വന്തം; കച്ചവടം 19 ബില്യണ്‍ ഡോളറിന്

single-img
20 February 2014

whatsapp1ന്യൂജനറേഷന്‍ യുഗത്തിലെ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ സ്വന്തമാക്കിയിരിക്കുന്നത്. ജനപ്രീതിയില്‍ ഫേസ്ബുക്കിനെ വാട്‌സ്ആപ്പ് മറികടന്നിരുന്നതോടെയാണ് വാട്‌സ്ആപ്പിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചത്.

നേരത്തെ മറ്റൊരു മെസേജിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ് ചാറ്റിനെ സ്വന്തമാക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വാട്‌സ്ആപ്പിനായുള്ള കരുക്കള്‍ നീക്കിയത്. നിലവിലെ സ്ഥിതിയില്‍ തന്നെ വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് നിലനിര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.