ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി രാജിവെച്ചു; കോണ്‍ഗ്രസ് വിട്ടു

single-img
19 February 2014

kiran_kumar_reddy_20110606ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിതെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു. രാജിക്കത്ത് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹനു കൈമാറി. എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്.

തന്റെ അടുപ്പക്കാരായ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും യോഗം രാജി പ്രഖ്യാപനത്തിന് മുന്നോടിയായി കിരണ്‍ കുമാര്‍ റെഡ്ഡി വിളിച്ചു ചേര്‍ത്തിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നീക്കമെന്നറിയുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് മന്ത്രി ഗണ്ട ശ്രീനിവാസ് റാവു ചൊവ്വാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജിവെച്ചു.