സമ്പൂര്‍ണ പെന്‍ഷന്‍ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു

single-img
19 February 2014

Oommen chandy-9കേരളത്തെ സമ്പൂര്‍ണ പെന്‍ഷന്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു. മണര്‍കാട് പള്ളി ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു പ്രഖ്യാപനം നടത്തിയത്. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അര്‍ഹിക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്നതിനു മുന്‍കൈ എടുക്കണമെന്നും ഇതൊരു ദൗത്യമായി ഏറ്റെടുത്തു സംസ്ഥാനത്തിന് മുന്നേറാനുള്ള വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട എല്ലാ ക്ഷേമപെന്‍ഷന്‍ അപേക്ഷകളിലും തീര്‍പ്പു കല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പക്ഷേ അര്‍ഹതയുള്ളവരില്‍ 75 ശതമാനത്തിനു മാത്രമാണു പെന്‍ഷന്‍ ലഭിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതികളെക്കുറിച്ചു കേട്ടറിവുപോലുമില്ലാത്തവരാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഈ ഒരു അവസ്ഥയില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ വിശ്വസിച്ചാണു പ്രഖ്യാപനം നടത്തുന്നത്. അര്‍ഹരായ എല്ലാവരെയും കണെ്ടത്തി, അവര്‍ക്കു പെന്‍ഷന്‍ ആനുകൂല്യം ഉറപ്പാക്കുന്നതിനു ജനപ്രതിനിധികള്‍ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.