കസ്തൂരിരംഗന്‍: കോണ്‍ഗ്രസ്-എം എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ടു

single-img
19 February 2014

28VBG_MANI_276816eകെ.എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ എംഎല്‍എമാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടു. ഇന്നു രാവിലെ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് നവംബര്‍ 13ന് വിജ്ഞാപനം റദ്ദാക്കുകയോ കര്‍ഷകര്‍ക്ക് അനൂകൂലമായ തരത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ നയമാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.