രാജ് താക്കറെയുടെ സ്വത്തുക്കൾ വേണ്ടിവന്നാൽ കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രി ആർ.ആർ പാട്ടീലിന്റെ താക്കീത്

single-img
18 February 2014

raj മഹാരാഷ്ട്ര നവനിർമ്മാൻ സേന(എം.എൻ.എസ്)​ തലവൻ രാജ് താക്കറെയുടെ സ്വത്തുക്കൾ വേണ്ടിവന്നാൽ കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രി ആർ.ആർ പാട്ടീലിന്റെ താക്കീത്. ടോൾ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി എം.എൻ.എസ് പ്രവർത്തകർ ടോൾ ബൂത്തുകൾ ആക്രമിച്ചിരുന്നു.

രാജ്താക്കറെയുടെ ആഹ്വാനത്തെ തുടർന്നുണ്ടായ  പ്രക്ഷോഭത്തിൽ സംഭവിച്ച നഷ്ടം രാജ്താക്കറെയോ എം.എൻ.എസ്സോ നികത്തണമെന്നാണ് പാട്ടീലിന്റെ വാദം. അല്ലാത്ത പക്ഷം സ്വത്തുകണ്ടു കെട്ടുന്നതു പോലുള്ള നടപടികൾ പരിഗണിക്കുമെന്നും പാട്ടീൽ പറഞ്ഞു.