ഗ്രൂപ്പ് വിവാദം: സുധാകരന് ഖേദം

single-img
18 February 2014

kകോൺഗ്രസിൽ ഗ്രൂപ്പ് പാടില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയെ ഖണ്ഡിച്ച കെ.സുധാകരൻ എം.പി ഖേദം പ്രകടിപ്പിച്ചു .കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ തിരുത്താൻ താൻ ആളല്ലെന്ന് സുധാകരൻ പറഞ്ഞു. തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഖേദം പ്രകടിപ്പിച്ച് സോണിയ ഗാന്ധിക്ക് കത്തയയ്ക്കുമെന്ന് സുധാകരൻ പറഞ്ഞു.ഗ്രൂപ്പ് പാടില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ വാക്കുകൾ നല്ല ഉപദേശമായി കാണുന്നു. സുധീരന്റെ കീഴിൽ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.