ഇന്ത്യ വിഷനും മാതൃഭുമിയും എനിക്ക് ഒരുപോലെ സംതൃപ്തി നൽകി .മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ ഇ വാർത്തയോട് സംസാരിക്കുന്നു

single-img
18 February 2014

രണ്ട് പതിറ്റാണ്ടിലേറെയായി ജോർജ് പുളിക്കൻ മലയാള മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിലൂടെയാണ് ഈ രംഗത്തേക്കുള്ള കടന്നു വരവ് എങ്കിലും മലയാളികൾക്ക് ജോർജ് പുളിക്കാൻ സുപരിചിതനായത്ത് ദൃശ്യമാധ്യമം വഴിയാണ്. ഇന്ത്യാ വിഷൻ ചാനലിലെ പൊളിട്രിക്സ് ആയാലും ഇപ്പോൾ മാതൃഭൂമി ന്യൂസ്‌ചാനലിലെ ധിം തരികിട തോം എന്ന പരിപാടി ആയാലും മലയാളി ഓരോ ആഴ്ച കാണുന്നതും ചർച്ച ചെയുന്നതുമായ വാർത്തകൾ വിമർശഹാസ്യത്തിലൂടെ അവതരിപ്പിക്കാനുള്ള ജോർജ് പുളിക്കന്റെ കഴിവ്വ് ഒന്നു വേറെ തന്നെയാണ്. അതു തന്നെയാണ് അദേഹത്തിന്റെ പരിപാടിയുടെ വിജയത്തിന്റെ പ്രധാന ഘടകവും . മുതിർന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിലും മാധ്യമ രംഗത്തുണ്ടായ മാറ്റങ്ങളെയും അനുഭവങ്ങളേയും പറ്റി ജോർജ് പുളിക്കൻ ഇ വാർത്തയുമായി  സംസാരിക്കുന്നു.

അജയ് എസ് കുമാർ

  • മാധ്യമ പ്രവർത്തനത്തിന്റെ തുടക്കവും മാധ്യമ മേഖലയിൽ വന്ന മാറ്റവും?

1992 ജൂൺ ഒന്നിനാണ് ഞാൻ മാതൃഭൂമി ദിനപത്രത്തിൽ തിരുവനന്തപുരത്ത് ജേർണലിസ്റ്റ് ട്രെയിനി ആയി പത്രപ്രവർത്തനം തുടങ്ങിയത് . രണ്ട് വര്ഷത്തെ പരിശീലനമായിരുന്നു മാതൃഭുമിയിൽ. തിരിഞ്ഞു നോക്കുമ്പോൾ ഈ മേഖലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളിൽ വന്ന മാറ്റമാണ് അതിൽ പ്രധാനം. പത്രങ്ങളുടെ ഇപ്പോൾ ഉള്ള രീതിയും അക്കാലത്തെ രീതിയും നോക്കിയാൽ തന്നെ അത് മനസിലാകും .പേജ് സംവിധാനത്തിന്റെ കാര്യത്തിൽ, അച്ചടിയുടെ കാര്യത്തിൽ ഒക്കെ ഈ മാറ്റം പ്രകടമാണ്
unnZXamedഇതിനു സമാനമായി ദൃശ്യ മാധ്യമ രംഗത്തും ഒരുപാട് മാറ്റം സംഭവിച്ചു. അക്കാലത്ത് ചാനൽ എന്നത് ഏഷ്യാനെറ്റ്‌മാത്രം ആയിരുന്നു. അതിന് ശേഷം ഇന്ത്യാവിഷന്റെ വരവോടെ മുഴുവൻ സമയ വാർത്താ ചാനലുകളുടെ വരവായി. ചാനലുകളുടെ വരവ് അച്ചടി മാധ്യമങ്ങളുടെ വാർത്തയുടെ ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുത്തി.
ഇവ രണ്ടും പരസ്പരം ആശ്രയിക്കുന്ന സ്ഥിതി വന്നു. ചാനലുകളിൽ ഒറു ദിവസം മുഴുവൻ ചർച്ച ചെയ്യുന്ന കാര്യങ്ങൾ അതേപോലെ പിറ്റേന്നത്തെ പത്രത്തിൽ വന്നിട്ടു കാര്യമില്ലല്ലോ അതിനാൽ പത്രങ്ങൾക്ക് പുതിയ എഴുത്തു രീതിയും അവതരണരീതിയും സ്വീകരിക്കേണ്ടി വന്നു.

  • കൂടുതൽ ദൃശ്യ മാധ്യമങ്ങളുടെ വരവോടെ ഉണ്ടായ മത്സരം എങ്ങനെ വാർത്തയെ സ്വാധീനികുന്നു?

മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും പർവതീകരിച്ചു കാണിക്കുന്ന ഒരു പ്രവണത ഇപ്പോൾ വ്യാപകമാണ്. .പക്ഷെ, ഞാൻ ഇതിനെ അങ്ങനെയല്ല കാണുനത് . ദൃശ്യ മാധ്യമങ്ങളുടെ വരവോടെ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായി അനാരോഗ്യ പ്രവണതകൾ ഇല്ലെന്നല്ല. എന്നാൽ അതിന്റെ ശതമാനക്കണക്ക് തുച്ഛമാണ്. ഏറെയും പോസറ്റീവായിട്ടാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഏതെങ്കിലും വാർത്ത‍ കൊടുക്കുമ്പോഴോ ദൃശ്യങ്ങൾ നൽകുമ്പോഴോ തെറ്റ് പറ്റിയെങ്കിൽ മാധ്യപ്രവർത്തനം മുഴുവൻ തെറ്റുകളുടെ കൂമ്പാരമാണ് എന്നു കരുതേണ്ടതില്ല. മാധ്യമ പ്രവർത്തനം സമൂഹ നന്മക്ക് വേണ്ടിയുള്ളതാണ്. ആ ഉത്തരവാദിത്തത്തോടുകൂടിയാണ് ഒരു വലിയ കൂട്ടം മാധ്യമ പ്രവർത്തകർ അധ്വാനിക്കുന്നത്. ദൃശ്യ മാധ്യമങ്ങൾ വനതിൽപ്പിന്നെ മുഴുവൻ പ്രശ്നം ആണെന്ന രീതിയിൽ കണ്ണടച്ച് ഇരുട്ടാക്കുന്നത് ശരിയല്ല. വസ്തുകളിലൂന്നിയുള്ളതല്ല പല വിമർശനങ്ങളും. രാഷ്ട്രീയക്കാർ അവർക്കനുകൂലമാകുമ്പോൾ സ്തുതിക്കുകയും അല്ലാത്തപ്പോൾ എതിർക്കുകയും ചെയ്യുന്നത് തന്നെയാണ് ഇതിന്റെ പ്രത്യക്ഷോദാഹരണം. തെറ്റ് പറ്റിയാൽ തിരുത്തണം. അതിനുള്ള ആർജവം, തന്റേടം മാധ്യപ്രവർത്തകർ കാണിക്കണം എന്ന കാര്യത്തിലും എനിക്ക് അഭിപ്രായ വ്യത്യാസമില്ല.

  • ദൃശ്യ മാധ്യമങ്ങളെയും ഒപ്പം പത്ര മാധ്യമങ്ങളെയും താരതമ്യം ചെയുമ്പോൾ?

എന്റെ അനുഭവത്തിൽ പത്രത്തിൽ പ്രവർത്തിച്ചശേഷം ദൃശ്യ മാധ്യമങ്ങളിൽ വരുന്നതാണ് കൂടതൽ നല്ലത്. ഞാൻ അങ്ങനെ എത്തിയതുകൊണ്ടു മാത്രമല്ല ഇതു പറയുന്നത്. അതങ്ങനെയെ പാടുള്ളൂ എന്നുമില്ല.

  • ഇന്ത്യവിഷൻ ചാനലിലെ എഡിറ്റോറിയൽ പോളിസിയെ പറ്റി?

വളരെ സ്വതന്ത്രമായ നിലപാടാണ് ഇന്ത്യാ വിഷനുള്ളത്. പരസ്യക്കാരെ പേടിക്കാതെ വാർത്തകൾ നൽകുന്ന കരുത്ത് സമാനതകളില്ലാത്തതാണ്. എന്നാൽ ഇപ്പോൾ അത് മറ്റുള്ളവർക്കും പിൻതുടരാതെ നിവൃത്തിയില്ല. ഇന്ന് എതെങ്കിലും ഒരു വാർത്ത‍ഒരു ചാനൽ കൊടുക്കാതിരുന്നാൽ ഒരു ദിവസത്തേക്കു മാത്രമേ അവർക്ക് ആ നിലപാടിൽ ഉറച്ചു നിൽക്കാനാവൂ. അന്നുതന്നെ അല്ലെങ്കിൽ പിറ്റേന്ന് എന്തായാലും ആ വാർത്ത‍ ആദ്യദിവസം ഒഴിവാക്കിയവർക്കും കൊടുക്കേണ്ടതായി വരും. ഐസ് ക്രീം കേസ് വാർത്ത‍ ആദ്യം ഇന്ത്യാ വിഷൻ ആയിരുന്നു അല്ലോ പുറത്ത് വിട്ടത്. എന്നാൽ അന്നു വൈകുന്നേരം മുതൽ മറ്റുള്ളവർക്കും അത് മുഖ്യമവാർത്തയാക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ പത്രങ്ങൾക്കും ഇപ്പോൾ വാർത്തകൾ തമസ്ക്കരിക്കാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് പറായാം.

  • ആക്ഷേപഹാസ്യം പരിപാടിയിലെ നിലപാടുകൾ?

unxcvnamedആക്ഷേപഹാസ്യം പരിപാടി ചെയ്യുമ്പോൾ നമുക്ക് ഏതെങ്കിലും ഒരു നിലപാട് എടുക്കേണ്ടിവരും. അതുപലപ്പോഴും ജനപക്ഷത്ത് നിന്നുള്ള നിലപാടുകളാകും .ചില സന്ദർഭങ്ങളിൽ വ്യക്തിപരമായ നിലപാടുകളും പറയേണ്ടിവരും. എപ്പോഴും നമ്മുടെ നിലപാട് ശരി ആകണം എന്നില്ല. എങ്കിലും ഒരുനിലപാടിൽ നിന്നല്ലാതെ ഇങ്ങനെ ഒരു പാരിപാടി ചെയ്യാനാവില്ല.

  • മാതൃഭൂമി ദിനപത്രത്തിൽ നിന്ന് മാതൃഭൂമി ന്യൂസ്‌വരെ?

മാതൃഭൂമി ദിനപത്രത്തിൽ നിന്ന് ഞാൻ ജയ് ഹിന്ദ്‌ചാനലിലേക്കാണ് പോയത്. അത് പ്രവർത്തനം തുടങ്ങുന്നതിനു മുമ്പു തന്നെ മനോരമ ന്യൂസിലേക്ക് മാറി അവിടെ നിന്ന് രണ്ട് വര്ഷത്തിനു ശേഷം ഇന്ത്യാ വിഷൻ ചാനലിൽ. സ്വന്തമായി ഒരു പ്രോഗ്രാം ചെയ്യുന്നത് ഇന്ത്യ വിഷനിലെ പൊളിട്രിക്സ് ആണ് .ആ പ്രോഗ്രാം ജനശ്രദ്ധ നേടിയത് എന്റെ വളർച്ചയേയും സഹായിച്ചു. പൊളിട്രിക്സ് 175 എപ്പിസോഡ് ചെയ്തു. അഥുകൂടാതെ ഇന്ത്യാ വിഷൻ വെച്ച് പഞ്ചായത്ത്‌തിരഞ്ഞെടുപ്പ് സമയത്ത് ഗ്രാമ സവാരി എന്നൊരു നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കവല പ്രസംഗം എന്നൊരു പരിപാടി ചെയ്തു. ഇതിൽ, ക്രിസ്മസിന് അമ്മാരെകൂട്ടി ചെയ്ത ഓർമയിലെ ആകാശവിളക്കുകൾ എന്ന പേരിൽ ചെയ്ത ഒരു പാരിപാടിയാണ് ഇവയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

  • എന്താണ് വാർത്ത അല്ലെങ്കിൽ എങ്ങനെ ആയിരിക്കണം വാർത്തകൾ?

ചില വാർത്ത‍കൾ കാണുമ്പോൾ നമ്മുക്ക് തന്നെ തോന്നും അതിന്റെ അവതരണത്തിൽ ചില മാറ്റങ്ങൾ ആവാമായിരുന്നു എന്ന്. അത്തരത്തിൽ ആലോചിച്ചുറച്ച് വാർത്തകൾ നൽകാനുള്ള സാവകാശം ചാനലുകൾ കാട്ടാറില്ല. അത്രക്ക് വലിയ മത്സര ഓട്ടത്തിന്റെ നടവുലാണ് വാർത്തകൾ ജനിക്കുന്നത്. അത്തരത്തിൽ ഒരു ആലോചനയിലേക്കു പോയാൽ എല്ലാവരും കൊടുത്തിട്ടും കൊടുക്കാത്ത വാർത്തയെ വാർത്തമുക്കിയതായി പ്രേക്ഷകപക്ഷം ‌ വിലയിരുത്തുന്ന ഒരവസ്ഥയുമുണ്ട്. എന്ന അതിന്റെ വസ്തുത അറിയാൻ നമ്മൾ പോയാൽ ജനങ്ങൾ പറയും നമ്മൾഅത് മുക്കി എന്ന്. എന്നാൽ , ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.

  • മാതൃഭൂമി ന്യൂസ്‌ചാനൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടി.അതിനെ പറ്റി ?

അത് മാതൃഭൂമി ന്യൂസ്‌ചാനലിൽ നിലനിൽക്കുന്ന വലിയൊരു ടീം വർക്കിന്റെ ബാക്കിപത്രമാണ്. ഡൽഹി മുതൽ തിരുവനന്തപുരം വരെയുള്ള റിപ്പോർട്ടർമാരുടെ കരുത്താണ് ചാനലിനെ വളരെ വേഗം മുൻപന്തിയിലെത്തിച്ചത്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും എക്സ്ക്ലൂസീവ് വാർത്തകളും മാതൃഭൂമി ന്യൂസ്‌ ടീം പുറത്ത് കൊണ്ടു വന്നു. .പിന്നെ ചാനലിന്റെ ലുക്ക്‌ ആന്റ് ഫീലും ജനങ്ങളെ വളരെ ആകർഷിക്കുന്നതായി. വ്യത്യസ്തമായ പ്രോഗ്രാമുകളും ഈ നേട്ടത്തിൽ നിർണായകമായി. നിത്യേനയുള്ള കൃഷി വാർത്ത, ലോഗ് ഇൻ, ഷീ ന്യൂസ് എന്നിവയും ചക്കരപ്പന്തൽ, അകം പുറം, ഔട്ട് ഓഫ് ദി ബോക്സ് എന്നിവയും എടുത്തു പറയേണ്ടവയാണ്. 

 

തുടരും….