തെഹല്‍ക കേസില്‍ തേജ്പാലിനെതിരേ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും

single-img
17 February 2014

Tarun_Tejpalസ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേ ഗോവ പോലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ നവംബറിലാണ് തേജ്പാലിനെതിരേ എഫ്‌ഐആര്‍ തയാറാക്കിയത്. വാസ്‌കോയിലെ സദാ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍. കഴിഞ്ഞയാഴ്ച പനാജി കോടതി തേജ്പാലിന്റെ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിനല്കിയിരുന്നു. നിലവില്‍ ബോംബെ ഹൈക്കോടതിയിലും തേജ്പാല്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്.