കെ.കെ. രമ കേരള യാത്ര നടത്തുന്നു

single-img
17 February 2014

ramaഅഴിമതിക്കും വിലക്കയറ്റത്തിനും രാഷ്ട്രീയ ഫാസിസത്തിനുമെതിരേ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.കെ. രമയുടെ നേതൃത്വത്തില്‍ കേരള യാത്രനടത്താന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് 16നു കാസര്‍ഗോഡു നിന്നാരംഭിക്കുന്ന യാത്ര 26നു തിരുവനന്തപുരത്തു സമാപിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലമുള്‍പ്പെടെ അഞ്ചു മണ്ഡലങ്ങളില്‍ ആര്‍്എം.പി മത്സരിക്കും. ഇടതുപക്ഷ സ്വഭാവമുള്ളതും വിവിധ ജനകീയ പ്രശ്‌നങ്ങളില്‍ സമരപോരാട്ടത്തിനു നേതൃത്വം നല്‍കുന്ന സംഘടനകളുമായി ചേര്‍ന്നു വിശാല ജനാധിപത്യസഖ്യം ഉണ്ടാക്കിയാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.