റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു

single-img
17 February 2014

rationവിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരികളുടെ കമ്മീകന്‍ കൂട്ടാം എന്ന ധാരണ ഉണ്ടാതോടെയാണ് സമരം അവസാനിച്ചത്. അതേസമയം വ്യാപാരികളുടെ കമ്മീഷന്‍ ക്വിന്റലിന് 58 രൂപയില്‍ നിന്ന് 200 രുപ ആയി ഉയര്‍ത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

നേരത്തെ ഫെബ്രുവരി 15നാണ് റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ചത്. കമ്മീഷന് പകരം വേതന വ്യവസ്ഥ ഏര്‍പ്പെടുത്തുക, സാധനങ്ങള്‍ നേരിട്ട് കടകളില്‍ എത്തിക്കുക, കമ്മീഷന്‍ കുടിശിക നല്‍കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
കമ്മീഷന്‍ കൂട്ടുന്നതിനൊപ്പം സാധനങ്ങള്‍ നേരിട്ട് കടകളില്‍ എത്തിക്കാമെന്ന് ഉറപ്പു ലഭിച്ചതായും ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു.