ഇറാക്കി രാഷ്ട്രീയത്തിലെ അതികായകന്‍ മുക്താദ രാഷ്ട്രീയം ഉപേക്ഷിച്ചു

single-img
17 February 2014

muqtada-al-sadrസദ്ദാമിനുശേഷമുള്ള ഇറാക്കിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും ഇറാക്കി രാഷ്ട്രീയത്തിലെ അതികായകനായ ഷിയാ പുരോഹിതന്‍ മുക്താദ അല്‍ സദര്‍ അപ്രതീക്ഷിതമായി രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയായ സദറിസ്റ്റ് മൂവ്‌മെന്റ് പിരിച്ചുവിടുകയാണെന്നും വെബ്‌സൈറ്റില്‍ നല്കിയ പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.

ഇനിമുതല്‍ തന്റെ പാര്‍ട്ടിക്ക് സര്‍ക്കാരിലും പാര്‍ലമെന്റിലും പ്രാതിനിധ്യം ഉണ്ടായിരിക്കില്ലെന്നും ഒരുവിധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും താനിനി ഇടപെടില്ലെന്നും സദര്‍ പ്രസ്താവനയില്‍ അറിയിച്ചു. തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുകള്‍ അടയ്ക്കുകയാണെന്നു സദര്‍ വ്യക്തമാക്കി. അതേസമയം സാമൂഹികക്ഷേമപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പൂട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അല്‍ മാലിക്കിയുടെ മന്ത്രിസഭയില്‍ സദറിന്റെ പാര്‍ട്ടിക്ക് ആറു കാബിനറ്റ് മന്ത്രിമാരുണ്ട്. 325 അംഗ പാര്‍ലമെന്റിലെ 40 സീറ്റുകളും അവരുടേതാണ്.