മഹാരാഷ്ട്രയിലെ മന്ത്രിയുടെ സഹോദരനെ ബലാല്‍സംഗക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു

single-img
17 February 2014

മഹാരാഷ്ട്രയിലെ മന്ത്രിയുടെ സഹോദരനെ ബലാല്‍സംഗക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്ര ജലവിതരണ വകുപ്പുമന്ത്രി ശശികാന്ത് ഷിന്‍ഡേയുടെ സഹോദരന്‍ റിഷികാന്ത് ഷിന്‍ഡേ ആണ് അറസ്റ്റിലായത്.

റിഷികാന്ത് തന്നെ ബലാല്‍സംഗം ചെയ്തു എന്നാരോപിച്ച് 33-വയസ്സുള്ള ഒരു യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതനുസരിച്ച് സത്താര പോലീസ് ആണ് റിഷികാന്തിനെ അറസ്റ്റ്  ചെയ്തത്.ഒരു റിയല്‍ എസ്റ്റേറ്റ്‌ ഇടപാട് സംബന്ധിച്ച ചര്‍ച്ചയ്ക്കായി തന്റെ വീട്ടില്‍ വന്ന റിഷികാന്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു യുവതിയുടെ ആരോപണം.

മഹാരാഷ്ട്ര മന്ത്രിസഭയിലെ എന്‍ സി പിയുടെ പ്രതിനിധിയാണ് ശശികാന്ത് ഷിന്‍ഡേ.