ഇടക്കാല ബഡ്ജറ്റിൽ കേരളത്തിന്റെ സ്വപ്‌നങ്ങൾ തകർന്നു

single-img
17 February 2014

budgetഅജയ് എസ് കുമാർ

ഒരുപാട് മോഹിക്കും പിന്നീട് നിരാശ ആകും ഫലം ഇങ്ങനെ ആണ് പൊതുവെ ഓരോ ബജറ്റ് കഴിയുമ്പോഴും കേരളത്തിന്റെ സ്ഥിതി. രണ്ടാം യു.പി.എ സർക്കാരിന്റെ അവസാനത്തെ റെയിൽവേ ബജറ്റ് എന്ന പോലെ പൊതു ബഡ്ജറ്റിലും കേരളത്തിന് പറയത്തക്ക പരിഗണനയൊന്നും കിട്ടിയില്ല. പദ്ധതി വിഹിതത്തിൽ 1632 കോടിയുടെ വർദ്ധന വരുത്തിയതും കൊച്ചി മെട്രോ പദ്ധതിക്ക് 462 കോടി രൂപ മാറ്റിവച്ചതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം. വായ്പാ തുകയും കേന്ദ്ര സഹായവും ചേർത്താണിത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ വി.എസ്.എസിക്ക് 596 കോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചു. കൊച്ചി പോര്‍ട് ട്രസ്റ്റിന് 42.8 കോടിയും കപ്പൽ ശാലയ്ക്ക് 41 കോടിയും വിഹിതമായി ലഭിക്കും.

കയർ ബോർഡിന് 62 കോടിയും കോഫീ ബോർഡിന് 121 കോടി രൂപയും വകയിരുത്തി. ടീ ബോർഡിന് 117 കോടി അനുവദിച്ചപ്പോൾ ഫാക്ടിന് 262 കോടി രൂപ അനുവദിച്ചു. സെന്റർ ഫൊർ എർത്ത് സയൻസസ് സ്റ്റഡീസിന് 6.8 കോടിയാണ് നീക്കി വച്ചത്. റബ്ബര്‍ ബോര്‍ഡിന് 157.51 കോടി, കശുവണ്ടി കയറ്റുമതി സഹകരണ ബോര്‍ഡിന് നാലു കോടിയും സ്‌പൈസസ് ബോര്‍ഡിന് 94.35 കോടിയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ വിഴിഞ്ഞം ടെർമിനൽ ,കാർഷിക മേകലയെ സഹായിക്കാൻ വേണ്ട പദ്ധതികൾ ,വല്ലാർപാടം ടെർമിനൽന് സഹായം തുടങ്ങി ഒട്ടനവതി ആവശ്യങ്ങൾ കേരളം മുന്നോട്ട് വെച്ചു എങ്കിലും അത് എല്ലാം ധനമന്ത്രി മറന്നു.വിഴിഞ്ഞം പദ്ധതിക്കും അതുപോലെ വല്ലാർപാടം പദ്ധതിക്കും സഹായം നൽകാത്തത് കേരളത്തിലെ ഷിപ്പിങ്ങ് മേകലയെ തളര്ട്ടും എന്ന് ഉറപ്പ് ആണ്.

ചുരുക്കി പറഞ്ഞാൽ റെയിൽവേ ബജറ്റ് പോലെ തന്നെ പൊതു ഇടക്കാല ബജറ്റ് കഴിയുമ്പോഴും കേരളത്തെ വീണ്ടും കേന്ദ്ര സർക്കാർ മറന്നു .