പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം: നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ

single-img
16 February 2014

aravindപ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.

മുകേഷ് അംബാനിയുടെ റിലയൻസിനുവേണ്ടി വില വർദ്ധിപ്പിക്കാനുള്ള നീക്കത്തെ അനുകൂലിക്കുന്നുണ്ടോയെന്ന് മോഡി വ്യക്തമാക്കണം എന്നും ബി.ജെ.പിക്ക് മുകേഷ് അംബാനിയുമായും അദാനി ഗ്രൂപ്പുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും കേജ്‌രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും മോഡിയും മുകേഷ് അംബാനിയുടെ ഏജന്റായിരിക്കുന്പോൾ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് എ.എ.പിയും അംബാനിയും തമ്മിലുള്ള ഏറ്റുമുട്ടലാവുമോയെന്നും അദ്ദേഹം ചോദിച്ചു.