തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആം ആദ്മിയുടെ ഖനം ഇറോം ഷര്‍മിള നിരസിച്ചു

single-img
15 February 2014

05irom3ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം മണിപ്പൂരിന്റെ ഉരുക്ക് വനിതയായ ഇറോം ഷര്‍മിള നിരസിച്ചു.ഇറോമിനോട് പാര്‍ടിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്.എന്നാല്‍ അവര്‍ക്കിപ്പോള്‍ രാഷ്ട്രീയപ്രവേശനത്തില്‍ താല്പര്യമില്ലെന്ന് അവരുടെ സഹോദരന്‍ ഇറോം സംഘജിത് പറഞ്ഞു.

ഇറോം ഷര്‍മിളയെ പിന്തുണയ്ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജസ്റ്റ്‌ പീസ്‌ ഫൌണ്ടേഷന്‍ വഴിയാണ് ആം ആദ്മി ആവശ്യം ഉന്നയിച്ചത്.സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന കരിനിയമമായ അഫ്സപ (AFSPA) പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പതിമൂന്നു വര്‍ഷമായി നിരാഹാരസമരം നടത്തി വരുന്ന സ്ത്രീയാണ് ഇറോം.വായിലൂടെ ഭക്ഷണം കഴിക്കാത്തതിനാല്‍ മൂക്കിലൂടെ ട്യൂബ് വഴി കൊടുക്കുന്ന  ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.