ജനശ്രീ സുസ്ഥിര വികസന മിഷന് ചെയര്മാന് എം.എം ഹസന് നയിക്കുന്ന സന്ദേശയാത്ര ഇന്ന് പത്തനംതിട്ടയില്,(14.02.2014)

single-img
14 February 2014

m.m hassanപത്തനംതിട്ട:- ജനശ്രീ സുസ്ഥിര മിഷന്‍ ചെയര്‍മാന്‍ എം.എം ഹസന്‍ നയിക്കുന്ന കുടുംബസ്നേഹ സന്ദേശ യാത്രയ്ക്ക് ഇന്ന്(14.02.14) രാവിലെ 10 മണിക്ക് പത്തനംതിട്ടയില്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി. കുടുംബ ഛിദ്രങ്ങളും, കൂട്ട ആത്മഹത്യകളും, കുട്ടികളോടുള്ള ക്രൂരതകളും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുടുബ സമാധാനത്തിന്റയും ഐക്യത്തിന്റയും സന്ദേശവുമായിട്ടാണ്‍ ഈ യാത്ര എത്തിച്ചേരുന്നത്. ജനശ്രീ കൂട്ടായ്മയില് ഹ്രദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളാലും മദ്യം,മയക്കുമരുന്ന്, ഉപയോഗത്തിന്റ ആധിക്യത്താലും അപ്രതീക്ഷിതമായ അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയാലും ദുരിതമനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനു വേണ്ടി “ജനശ്രീ സ്നേഹനിധി” രൂപീകരിക്കുന്നു. ജനശ്രീ കൂട്ടായ്മയിലെ മുതിര്‍ന്ന പൌരന്മാരെ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എ സുരേഷ് കുമാര്‍ ആദരിച്ചു.