അഴിമതി ഇല്ലാതാക്കാന്‍ നൂറുതവണ മുഖ്യമന്ത്രിപദം ഉപേക്ഷിക്കാന്‍ താന്‍ ഒരുക്കമാണ് എന്ന് കെജ്‌രിവാള്‍,കെജ്‌രിവാളിന്റെ നിയമസഭയിലെ മറുപടി പ്രസംഗം ഇങ്ങനെ

single-img
14 February 2014

kejriwal5-jan3മുകേഷ് അംബാനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും ജനലോക്പാല്‍ ബില്‍ നിയമസഭയിൽ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തതെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ആരോപിച്ചു.അഴിമതി ഇല്ലാതാക്കാന്‍ നൂറുതവണ മുഖ്യമന്ത്രിപദം ഉപേക്ഷിക്കാന്‍ താന്‍ ഒരുക്കമാണ് എന്നും തങ്ങളുടെ അവസാന സെഷന്‍ ആയിരിക്കും ഇതെന്നും അദ്ദേഹം ഡല്‍ഹി നിയമസഭയില്‍ മറുപടി പ്രസംഗത്തിനിടെ പറഞ്ഞു.

ഭരണപരിചയമില്ലാതെയാണ് ഞങ്ങള്‍ അധികാരത്തിലത്തെിയത്. ഒരു ബില്‍ പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ അനുമതി തേടണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല കെജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞു.ഇതിന് ശേഷം ഡല്‍ഹി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു