ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെട്ട ഇന്ന് രാജി വെച്ചേക്കും

single-img
14 February 2014

ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെട്ട ഇന്ന് രാജി വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.സര്‍ക്കാരില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ തീരുമാനം ആണ് രാജിയ്ക്ക് പിന്നില്‍ .

സര്‍ക്കാരിന് ഇങ്ങനെ ഒരു അനിശ്ചിതത്വത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ് മട്ടെവോ റെന്‍സി അഭിപ്രായപ്പെട്ടിരുന്നു.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ലെട്ട ഒന്നും ചെയ്യുന്നില്ല എന്ന് റെന്‍സി കുറ്റപ്പെടുത്തിയിരുന്നു.നാല്‍പ്പതു വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും ഏഴു വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി.

എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ആവശ്യപ്രകാരം താന്‍ രാജി വെയ്ക്കുന്നു എന്ന് എന്റിക്ക ലെട്ട പ്രഖ്യാപിച്ചു.രാജി ഇന്ന് ഇറ്റാലിയന്‍ പ്രസിഡണ്ട്‌ ആയ ജ്യോര്‍ജ്യോ നെപ്പോളിറ്റാനോയുടെ മുന്നില്‍ സമര്‍പ്പിക്കും എന്നാണു റിപ്പോര്‍ട്ട്‌.