പന്തളം പീഡനം: അധ്യാപകരടക്കമുള്ള ഏഴു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

single-img
14 February 2014

Kerala High Courtപന്തളത്ത് കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നു കോളജ് അധ്യാപകരടക്കം ഏഴു പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ബി.രവീന്ദ്രന്‍പിള്ള, കെ.വേണുഗോപാല്‍, സി.എം.പ്രകാശ്, പി.വേണുഗോപാല്‍, ജ്യോതിഷ് കുമാര്‍, മനോജ്, ഷാ ജോര്‍ജ് എന്നിവര്‍ക്കുള്ള ശിക്ഷയാണു കോടതി ശരിവച്ചത്.

ഇവര്‍ക്ക് ആറു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഏഴു മുതല്‍ ഇരുപതു വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണമെന്ന കോട്ടയത്തെ പ്രത്യേക കോടതിയുടെ വിധിയാണു ഹൈക്കോടതി ശരിവച്ചത്. ഇതില്‍ ബി.രവീന്ദ്രന്‍പിള്ള കേസിന്റ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ഇദ്ദേഹമുള്‍പ്പടെയുള്ള മൂന്നു പേര്‍ കോളജ് അധ്യാപകരാണ്.

1997 ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 20 വരെ പന്തളം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നകേസില്‍ 2002 ജൂണില്‍ കോട്ടയത്തെ പ്രത്യേക കോടതിയാണു പ്രതികളെ ശിക്ഷിച്ചത്.

കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത കോളജ് മാനേജ്‌മെന്റിന്റെ നടപടി ഹീനമാണെന്നും ഗുരുക്കന്മാര്‍ പെണ്‍കുട്ടികളുടെ പീഡകരായതു അപമാനകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.