35 വര്‍ഷബന്ധത്തിനു വിട; കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരുന്നു

single-img
13 February 2014

Rao ISകോണ്‍ഗ്രസുമായുള്ള 35 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഗുഡ്ഗാവ് എംപി റാവു ഇന്ദ്രജിത്ത് സിംഗ് ബിജെപിയില്‍ ചേരുന്നു. 63 കാരനായ റാവു ബുധനാഴ്ച പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമിയിടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട എംപി കൂടിയാണ് റാവു ഇന്ദ്രജിത്ത് സിംഗ്. ഇതിന്റെ പേരിലാണ് കോണ്‍ഗ്രസും റാവുവും തമ്മില്‍ പിണങ്ങാനുള്ള കാരണവും. ഉടന്‍ അദ്ദേഹം ബിജെപിയില്‍ അംഗമാകുമെന്നാണ് സൂചന.