നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം:അന്വേഷണ ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍

single-img
13 February 2014

Crime Pixനിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍. നിലമ്പൂര്‍ സിഐ എ.പി. ചന്ദ്രനെയാണു സസ്പെന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാനായി കോണ്‍ഗ്രസ് നേതാക്കളെ കൂട്ടി പോയതുമായി ബന്ധപ്പെട്ടാണ് സി.ഐയെ അന്വേഷണസംഘത്തില്‍ നിന്നും മാറ്റിയത്.

ഇതുകൂടാതെ സ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പായി ബലാത്സംഗം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തള്ളി ബലാത്സംഗത്തിന് തെളിവില്ലെന്ന് സിഐ പറഞ്ഞതും വിവാദത്തിന് ഇടവരുത്തിയിരുന്നു.അതേസമയം കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ മറ്റു രണ്ടു പ്രതികളായ ബിജു നായരെയും ഷംസുദ്ദിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലപ്പെട്ട സ്ത്രീയുടെ വീട് ഐജി ഗോപിനാഥ് സന്ദര്‍ശിച്ചു.