ജനസംഖ്യയുടെ പകുതിയോളം പട്ടിണിയില്‍; ഇന്ത്യ 8 വര്‍ഷം കൊണ്ട് പാഴാക്കിയത് 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

single-img
13 February 2014

13grain3രാജ്യത്തെ പകുതിയോളം ജനങ്ങള്‍ പട്ടിണിയിലാണെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ഭരണ സാരഥികള്‍. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ വിവരം അനുസരിച്ച് എട്ടു വര്‍ഷത്തിനിടെ ഇന്ത്യ പാഴാക്കിയത് 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. 2005-നും 2013-നും ഇടയില്‍ ഇന്ത്യ 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം പാഴാക്കിയതായും പറയുന്നു. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ ഓം പ്രകാശ് ശര്‍മ്മയാണ് വിവരാവകാശ നിയമ പ്രകാരം ഉത്തരം തേടിയത്.

2005-06 കാലഘട്ടത്തില്‍ 95,075 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉണ്ടായിരുന്നു. 2012-13 ആയപ്പോഴേക്കും ഇത് 3,148 മെട്രിക് ടണ്ണായി കുറഞ്ഞതായും രേഖ പറയുന്നു. നശിച്ചുപോയ ഭക്ഷ്യധാന്യങ്ങളില്‍ പഞ്ചാബിലെ ഫുഡ് കോര്‍പ്പറേഷന്‍ സംഭരണശാലകളിലേതാണ് പകുതിയോളവും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ 23 മേഖലകളില്‍ നിന്നാണ് ഇത്രയും ധാന്യങ്ങള്‍ നശിച്ചത്.