വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി ടി. ബാലകൃഷ്ണനെതിരേ വിജിലന്‍സിന്‍റെ സത്യവാങ്മൂലം

single-img
12 February 2014

balaവ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി ടി. ബാലകൃഷ്ണനെതിരേ വിജിലന്‍സിന്‍റെ സത്യവാങ്മൂലം. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് മന്ത്രിസഭയ്ക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പത്തനംതിട്ടയിലെ വിജിലന്‍സ് ഡിവൈഎസ് പി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ കെജിഎസ് ഗ്രൂപ്പുമായി ഇദ്ദേഹം ഗൂഢാലോചന നടത്തിയോയെന്ന കാര്യം സംശയിക്കുന്നു. ഇദ്ദേഹം അധികാര ദുര്‍വിനിയോഗവും ധനസമാഹരണശ്രമവും നടത്തി.

ഇദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നു കൃത്യവിലോപം ഉണ്ടായി. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ മനഃപൂര്‍വം സംസ്ഥാന സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ബാലകൃഷ്ണന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് ആറന്മുള വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയത്. കെ.ജി.എസ് ഗ്രൂപ്പുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും വിജലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.