ഡൽഹിയിൽ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

single-img
10 February 2014

aravindപാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെ കെജ്രിവാൾ സർക്കാർ വീണ്ടും പ്രശ്നത്തിൽ .സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചതാണ് സർക്കാരിനെ ഇപ്പോൾ വെട്ടിലാക്കിയിരിക്കുന്നത്.

ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സ്വതന്ത്ര എംഎല്‍എ രംബീര്‍ ഷൗക്കിൻ കാലുമാറിയത് കെജ്രിവാൾ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.ഇപ്പോള്‍ ഒരംഗത്തിന് ഭൂരിപക്ഷത്തിലാണ് കെജ് രിവാള്‍ സര്‍ക്കാര്‍ നില്‍ക്കുന്നത്.70 അംഗ മന്ത്രിസഭയില്‍ എ.എ.പിക്ക് 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കിയതോടെ ഇത് 27 ആയി കുറഞ്ഞു. പ്രതിപക്ഷമായ ബി.ജെ.പിക്ക് 32 സീറ്റും കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിനാല്‍ ആറു മാസത്തേക്ക് കെജ് രിവാള്‍ സര്‍ക്കാരിന് പ്രശ്നമില്ല.