അതിര്‍ത്തി ലംഘിച്ച 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു

single-img
10 February 2014

ചെന്നൈ : ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തു വെച്ചാണ് സംഭവം.

അതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികള്‍ വേളാങ്കണ്ണിയ്ക്ക് കിഴക്ക് നാല്പത്തിയെട്ട് നോട്ടിക്കല്‍ മൈല്‍ വരെ അടുത്തെത്തിയതായി കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.ഇവരുടെ അഞ്ചു ബോട്ടുകളും അതിലുണ്ടായിരുന്ന 5000 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തു.പിടിയിലായ തൊഴിലാളികളെ നാഗപട്ടണത്തെ കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പിന് കൈമാറി.