സ്വവര്‍ഗാനുരാഗിയായ യുവാവിനെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു

single-img
10 February 2014

അഹമ്മദാബാദ് : സ്വവര്‍ഗാനുരാഗിയായ യുവാവിനെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി.ഞായറാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന 23 കാരനായ യുവാവിനു നേരെയാണ് അഹമ്മദാബാദ് പോലീസിന്റെ ഈ ക്രൂരത അരങ്ങേറിയത് .

എന്നാല്‍ താന്‍ പരാതി നല്‍കാന്‍ തയ്യാറല്ല എന്നാണു യുവാവ് മാധ്യമങ്ങളോട് പറഞ്ഞത്.അത് തന്റെ കുടുംബത്തെ ബാധിക്കുമെന്നും പരാതി നല്‍കിയത് കൊണ്ട് എന്തെങ്കിലും ഗുണമുള്ളതായി താന്‍ കരുതുന്നില്ല എന്നുമാണ് യുവാവ് പറയുന്നത്.gay victim

ഞായറാഴ്ച അതിരാവിലെ കാറിനു കൈകാണിച്ചു രേഖകള്‍ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒരു ഗേ പരേഡിന്റെ നോട്ടീസ് കണ്ട പോലീസുകാര്‍ യുവാവിനെ ചോദ്യം ചെയ്തു.താന്‍ ഒരു ഗേ ആണെന്ന് വെളിപ്പെടുത്തിയ യുവാവിനെ പോലീസുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവാവ് ആരോപിക്കുന്നു.

സംഭവത്തില്‍ പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.അഹമ്മദാബാദ് പോലീസിന്റെ ഭാഗത്ത്‌ നിന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വളരെയധികം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.