ജനലോക്പാല്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് കെജരിവാള്‍

single-img
10 February 2014

ജനലോക്പാല്‍ ബില്‍ പാസ്സാക്കാനായില്ലെങ്കില്‍ രാജിവെയ്ക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ .ജനലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നത് ആം ആദ്മി പാര്‍ട്ടിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.ഡല്‍ഹി ക്യാബിനറ്റ് ഫെബ്രുവരി 3-നു അംഗീകരിച്ച ബില്‍ ഇനി നിയമസഭയി പാസ്സാക്കിയെടുക്കെണ്ടതുണ്ട്.

എന്നാല്‍ നിയമസഭയില്‍ ഇത് പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിയായി തുടരുന്നതിലര്‍ത്ഥമില്ല എന്നാണു അരവിന്ദ് കെജരിവാള്‍ പറയുന്നത്.രാജ്യത്തെ അഴിമതിയില്‍ നിന്നും മോചിപ്പിക്കാന്‍ തന്റെ മുഖ്യമന്ത്രി പദം ത്യജിക്കാനും താന്‍ തയ്യാറാണെന്ന് കെജരിവാള്‍ അറിയിച്ചു.

കൊണ്ഗ്രസ്സും ബി ജെപിയും ബില്ലിനെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല എന്നാണു കേജരിവാളിന്റെ മുന്‍വിധി.കോമണ്‍ വെല്‍ത്ത്  ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷിക്കും എന്ന പ്രഖ്യാപനം കൊണ്ഗ്രസ്സിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെജരിവാള്‍ ആരോപിക്കുന്നു.