പീഡനാരോപണം :ജമ്മുകശ്മീര്‍ ആരോഗ്യ സഹമന്ത്രി ഷബീര്‍ അഹമ്മദ് ഖാന്‍ രാജിവെച്ചു

single-img
8 February 2014

പീഡനാരോപണത്തെത്തുടര്‍ന്ന് ജമ്മുകശ്മീര്‍ ആരോഗ്യ സഹമന്ത്രി ഷബീര്‍ അഹമ്മദ് ഖാന്‍ രാജിവെച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമാണ് രാജി.മന്ത്രി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് വനിതാ ഡോക്ടര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിക്ക് എതിരെ   വ്യാഴാഴ്ച പോലീസ് കേസ്സെടുത്തിരുന്നു.തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ മന്ത്രി അശ്ലീല പരാമര്‍ശം നടത്തിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് ഡോക്ടറുടെ പരാതി.കശ്മീരിലെ ആരോഗ്യ ഡയറക്ടറേറ്റ് വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടറാണ് പരാതിക്കാരി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിലെ കോണ്‍ഗ്രസ്സ് മന്ത്രിയാണ് അഹമ്മദ് ഖാന്‍ . രജൌരിയില്‍ നിന്നുള്ള നിയമസഭാംഗം ആണ് ഖാന്‍.