ആറന്മുള അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനു തിങ്കളാഴ്ച (10/02/2014) തിരിതെളിയും.

single-img
8 February 2014

aranmula airportപത്തനംതിട്ട:- ആറന്മുള നെല് വയലും നീര്‍ത്തടവും നികത്തി അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ ജനങ്ങളുടെ ഉല്‍ക്കണ്ഠയും പ്രതിഷേധവും പ്രകടിപ്പിക്കുന്നതിന്‍ ആറന്മുളയില്‍ ഫെബ്രുവരി 10 നു ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതിയുടെ നേത്രത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹസമരപരിപാടികള്‍ ആരംഭിക്കും. ഐക്കരജംഗ്ഷനില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍പേഴ്സണ്‍ കവയത്രി സുഗതകുമാരി അദ്ധ്യക്ഷത വഹിക്കും. ആറന്മുള നെല്പാടത്ത് ക്രിഷി ചെയ്ത് മണ്ണില്‍ ദീര്‍ഘകാലം പണിയെടുത്ത കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും പുതിയ തലമുറയുടെ പ്രതിനിധികളും തിരികൊളുത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് സംസ്ഥാനത്തിന്റ് വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന സാമൂഹിക ,സാംസ്കാരിക, പരിസ്ഥിതി സംഘടനാ നേതാക്കള്‍ ജ്യോതി തെളിയിച്ച്കൊണ്ട് ജനകീയ പ്രതിഷേധ ജ്വാല ഉയര്‍ത്തും , ചിരാതുകള്‍ കത്തിച്ചുകൊണ്ട് ജനങ്ങളും പങ്കുചേരും. ഗാന്ധി പീസ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  വി മുരളീധരന്‍, മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, മാത്യു ടി തോമസ് എം.എല്‍.എ,  എ.ഐ.സി.സി അഗം അഡ്വ. പീലിപ്പോസ് തോമസ് ,മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍,ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ , മുന്‍ മന്ത്രി ബിനോയ് വിശ്വം, പാളയം ഇമാം സഹീര്‍ മൌലവി, ചലചിത്ര നടന്‍ സുരേഷ് ഗോപി, വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ തുടങ്ങിയ നാനാതുറയില്‍പ്പെട്ട പ്രമുഖര്‍ പങ്കെടുക്കും.