2014-15 വര്‍ഷത്തേയ്ക്കുള്ള കള്ള് വ്യവസായ മേഖലയ്ക്കുള്ള മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചു

single-img
7 February 2014

tody2014-15 വര്‍ഷത്തേയ്ക്കുള്ള കള്ള് വ്യവസായ മേഖലയ്ക്കുള്ള മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചു   .എക്‌സൈസ് മന്ത്രി കെ. ബാബു ആണ് ഇകാര്യം അറിയിചത് . ജസ്റ്റിസ് എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി നിയമിച്ചിട്ടുള്ള കമ്മീഷന്റെ റിപോര്‍ട്ടിലെ തീരുമാനങ്ങള്‍ക്കും കോടതിയിലുള്ള കേസിന്റെ അന്തിമ വിധിയ്ക്ക് വിധേയമായും കള്ള് ഷാപ്പ് വ്യവസായവുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 2014-15 വര്‍ഷത്തെ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ വര്‍ഷം ഏപ്രില്‍ ഒന്നിനു ശേഷം കള്ള് ഷാപ്പുകള്‍ അടഞ്ഞു കിടക്കുന്നത് ഒഴിവാക്കുന്നതിനായി  കള്ള് ഷാപ്പുകളുടെ ലേലം മാര്‍ച്ച് 31ന് മുമ്പായി നടത്തേണ്ടതുണ്ട് എന്നും  അതിനാൽ ആണ് ഇപ്പോള്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.