ടി പി കേസ് പ്രതികളെ മര്‍ദ്ദിച്ചെന്ന പരാതി : സെഷന്‍സ് ജഡ്ജി വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചു

single-img
6 February 2014

വിയ്യൂർ: ടി.പി കേസ് പ്രതികൾക്ക് വിയ്യൂർ ജയിലിൽ മർദനമേറ്റ സംഭവത്തിൽ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി കെ.പി.ജ്യോതീന്ദ്രനാഥ് വിയ്യൂർ ജയിൽ സന്ദർശിച്ചു. വിയ്യൂര്‍ ജയിലിന് പുറത്ത് നിരാഹാരം തുടരുന്ന ടി.പി കേസ് പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ജഡ്ജി നേരിട്ട് അന്വേഷണത്തിനെത്തിയത്.

ജയിലിലെത്തിയ ജഡ്ജി കൊടി സുനിയടക്കമുള്ള മുഴുവൻ പ്രതികളിൽ നിന്നും മൊഴിയെടുത്തു. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുന്നത്.  കണ്ണൂര്‍ ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റിയ ദിവസമാണ് ടി.പി കേസ് പ്രതികളെ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചവെന്ന് സി.പി.എം നേതാക്കളും പ്രതികളുടെ ബന്ധുക്കളും ആരോപിച്ചത്.

അതേസമയം, ജഡ്ജി ജയിൽ സന്ദർശിച്ച സാഹചര്യത്തിൽ ജയിലിനു മുന്നിൽ നിരാഹാരസമരം നടത്തുന്ന പ്രതികളുടെ ബന്ധുക്കൾ ഉച്ചയോടെ സമരം അവസാനിപ്പിക്കുമെന്നാണ് സൂചന.