ഷീ ടാക്‌സിയുടെ പ്രവർത്തനം ഇനി കൊച്ചിയിലും

single-img
5 February 2014

she taxiഅജയ് എസ് കുമാർ

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സാമൂഹിക ക്ഷേമ വകുപ്പ്  പുറത്തിറക്കിയ ഷീ ടാക്‌സി തിരുവനന്തപുരം നഗരത്തിൽ മാത്രം അല്ല  ഇനി കൊച്ചിയിലും ഓടിത്തുടങ്ങും. മാര്‍ച്ച് ആദ്യവാരത്തോടെയാണ് ടാക്‌സികള്‍ കൊച്ചിയുടെ  നിരത്തിലിറങ്ങുക.  25 ഷീ ടാക്‌സികളാണ് കൊച്ചിയില്‍ നിരത്തിലിറങ്ങുക.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ഷീ ടാക്‌സിയുടെ പ്രദര്‍ശനം നിര്‍വഹിച്ചു തിരുവനന്തപുരത്താണ് ഷീ ടാക്‌സി ആദ്യമായി സര്‍വ്വീസ് നടത്തിയത്. ഷീ ടാക്‌സിയുടെ പ്രവർത്തനം തിരുവനന്തപുരത്ത്  ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാര്യരാണ് ഉദ്ഘാടനം നടത്തിയത്.

സ്ത്രീകള്‍ തന്നെ ഡ്രൈവര്‍മാരായെത്തുന്ന ഷീ ടാക്‌സി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്ത് മികച്ച പ്രതികരണമാണ് ഇതുവരെ ഷീ ടാക്‌സികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് . . ടാക്‌സിയ്ക്കായി 8590000543 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി. ഒരു തിരിച്ചറിയല്‍ നമ്പരും കാറിന്റെ നമ്പരും ഉപഭോക്താവിന് ലഭിയ്ക്കും