119- മത് മാരാമണ് കണ് വന്ഷന് 2014 ഫെബ്രുവരി 9 മുതല് 16 വരെ

single-img
5 February 2014

maramon conventionപത്തനംതിട്ട:- ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍ വെന്‍ഷന്റ് 119 താമത് മഹായോഗം 2014 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയുടെ കരയിലെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 9 താം തീയതി ഞായറാഴ്ച 2.30 നു അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം     മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനക്കു നേത്രത്വം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ. ഡോ. ജോസഫ് മര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍ വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തിമത്തിയോസ് എപിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത എപ്പിസ്കോപ്പമാരായ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഡോ. യുയാക്കീം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ഐസക്ക് മാര്‍ ഫീലക്സിനോസ്, ഡോ. എബ്രഹാം മാര്‍ പൌലോസ്, ദൈവശാസ്ത്ര പണ്ഡിതരും പ്രസിദ്ധ സുവിശേഷപ്രസംഗകരുമായ ബിഷപ്പ് ഡി ചിക്കേര ശ്രീലങ്ക, റവ. പീറ്ററ്  മെയ്ഡന്‍ ഇംഗള്‍ണ്ട്, റവ. വ്യാനി നെയ്ബോള ദക്ഷിണാഫ്രിക്ക, എന്നിവരാണ്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍. 11 നാം തിയതി ചൊവ്വാഴ്ച 10 മണിക്ക് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പ്രസംഗിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചക്ക് 2 നും വൈകിട്ട് 6.30 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമേ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബൈബിള്‍ കളാസും, കുട്ടികള്‍ക്ക് പ്രത്യേകയോഗവും നടക്കും 12 നു ബുധനാഴ്ച രാവിലെ 10 നു രാവിലെ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പങ്കെടുക്കും സി എസ് ഐ മോഡറേറ്റര്‍ ഡോ. ജി ദേവാശിര്‍വാദം, അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്റ് പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മോര്‍ തിമഥിയോസ് മത്താ അല്‍കൌറി എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക് 2 മണിക്ക് സാമൂഹിക തിന്മകള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനത്തില്‍ കുറിയാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ പ്രസംഗിക്കും. തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 4 മണിക്ക് കുടുബവേദി യോഗങ്ങള്‍ നടക്കുന്നതാണ്‍. ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മദ്യവരജന സമിതിയുടെ നേത്രത്വത്തില്‍ പ്രത്യേക കൂട്ടായ്മയുണ്ട്. വ്യാഴം മുതല്‍ ശനി വരെ യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ,ഫാ ഡോ. ഒ തോമസ്, ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ് , എന്നിവര്‍ ഈ വര്‍ഷത്തെ യുവവേദി യോഗങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നതാണ്‍. കണ്‍ വെന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റ് പരിശീലനം നടന്നുവരുന്നു.