തെലുങ്കന രൂപീകരണത്തിനെതിരെ കിരണ്‍ കുമാര്‍ റെഡ്ഢി നിരാഹാരം തുടങ്ങി

single-img
5 February 2014

kiran_kumar_reddy_20110606ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരേ ഡല്‍ഹിയില്‍ സമരം തുടങ്ങി. ജന്തര്‍മന്ദറിലാണ് സമരം നടത്തുന്നത്. ആന്ധ്ര ഡെപ്യൂട്ടി മുഖ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്ഘട്ടില്‍ സമരം തുടങ്ങി. സീമാന്ധ്രയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും എംഎല്‍എമാരും വരും ദിവസങ്ങളില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയും ഐക്യ ആന്ധ്രയ്ക്കായി വരും ദിവസങ്ങളില്‍ സമരവുമായി രംഗത്തിറങ്ങും. തെലുങ്കാന ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേയാണ് നേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയത്.