ലാവ്‌ലിന്‍ വിചാരണ കേരളത്തിനു പുറത്തു വേണമെന്ന് സി.പി. ജോണ്‍

single-img
5 February 2014

Johnലാവ്‌ലിന്‍ കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തുള്ള കോടതിയിലേക്കു മാറ്റണമെന്നു സിഎംപി നേതാവ് സി.പി. ജോണ്‍. കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്മാറുന്ന അസാധാരണസാഹചര്യമാണുള്ളത്. ഇതു ജുഡീഷറിയുടെ വിശ്വസ്തതയില്‍ സംശയമുണര്‍ത്തുന്നു. ജയലളിതയുടെ കേസ് കര്‍ണാടകയിലും രാജന്‍ കേസ് കോയമ്പത്തൂര്‍ കോടതിയിലുമാണു വാദം കേട്ടത്. മാത്രമല്ല ടി.പി. വധക്കേസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന കെ.കെ. രമയുടെ ആവശ്യം തികച്ചും ന്യായമാണെന്നു ജോണ്‍ കൂട്ടിച്ചേര്‍ത്തു.