പ്രമുഖ വ്യവസായി കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പരാതി നല്‍കി

single-img
5 February 2014

kochuമണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം പ്രഖാപിച്ചതിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രമുഖ വ്യവസായി കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ ജസീറ പരാതി നല്‍കി.തന്റെ വ്യക്തി സ്വാതന്ത്രത്തില്‍ കൊച്ചൌസഫ് ചിറ്റിലപ്പിള്ളി കൈകടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തന്റെ മക്കളുടെമേല്‍ അവകാശം കാണിക്കുന്നെന്നും തനിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ടത്രെ.മണല്‍ മാഫിയയ്ക്കെതിരെ സമരം ചെയ്തതിനു പ്രഖ്യാപിച്ച അവാര്‍ഡ് നിരസിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.അവാര്‍ഡ് തുക നല്‍കണമെന്നാവശ്യപ്പെട്ട് ജസീറ ചിറ്റിലപ്പിള്ളിയുടെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്. എന്നാല്‍ തന്റെ മുന്‍ നിലപാടില്‍ നിന്നു മാറ്റമില്ലെന്നും കുട്ടികളുടെ പേരില്‍ തുക നിക്ഷേപിക്കാന്‍ ഒരുക്കമാണെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നറിയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കുകയായിരുന്നു.