ടി.പി വധം: ഗൂഡാലോചനക്ക് പുതിയ കേസ്, അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും

single-img
4 February 2014

tpഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ടി.പി വധക്കേസില്‍ ഗൂഡാലോചനയ്ക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. കോഴിക്കോട് എടാച്ചേരി പോലീസ് സ്‌റ്റേഷനിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കുമെന്നും അറിയുന്നു.

2009 ല്‍ ടി.പി ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഭാര്യ കെ.കെ രമ നല്‍കിയ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ കേസ് സിബിഐക്ക് ഉടന്‍ പോലീസ് കൈമാറും. അതേസമയം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹമിരിക്കുകയാണ്.