തലസ്ഥാനത്തെ ഓട്ടോറീക്ഷയിലെ പീഡനം: പീഡനം നടന്നതായി തെളിഞ്ഞെന്ന് ആഭ്യന്തര മന്ത്രി

single-img
4 February 2014

rape-Logo--കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അനാഥാലയത്തിലെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ലൈംഗിക പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണു ലൈംഗിക പീഡനം നടന്നതായി വ്യക്തമായത്.

ഭാഗീകമായി കാഴ്ച ശക്തിയില്ലാത്ത പെണ്‍കുട്ടി ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ ഓട്ടോഡ്രൈവര്‍ ഹരിശങ്കറാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്താത്തതിനാല്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞു വരികയാണ്. പെണ്‍കുട്ടിക്കു സാമ്പത്തിക സഹായം നല്കുന്നതിനായി മുഖ്യമന്ത്രിയുമായി ആലോചിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.