ടി.പി കേസിലെ പ്രതികളുടെ ബന്ധുക്കള്‍ ജയിലിന് മുന്നില്‍ സമരം തുടങ്ങി

single-img
3 February 2014

CentralJail,Viyyurവിയ്യൂര്‍ ജയിലിന് മുന്നില്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ബന്ധുക്കള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. പ്രതികളെ മര്‍ദ്ദിച്ച സംഭവത്തിലും പ്രതികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.സി.അനൂപ്, കൊടി സുനി, ട്രൗസര്‍ മനോജ് തുടങ്ങിയവരുടെ ബന്ധുക്കളുടെ സമരം. കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.