തിരൂരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

single-img
3 February 2014

SDPIതിരൂറില്‍ പട്ടാപ്പകല്‍ സിപിഎമ്മുകാരെ നടുറോഡില്‍ വെട്ടിയ കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂന്നി ചാച്ചാത്ത് നൗഷാദ് (28), വാളമരുതൂര്‍ കടകശേരിപ്പറമ്പില്‍ മുഹമ്മദ് ഇഖ്ബാല്‍ (31), ചമ്രവട്ടം പുതുപ്പള്ളി എടശേരി അബ്ദുല്‍ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസില്‍ അഞ്ച് പേരെക്കൂടി ഇനി പിടികൂടാനുണ്ട്.