രമയുടെ സമരം തിരക്കഥയുടെ അടിസ്ഥാനത്തില്‍, ആര്‍.എം.പി യു.ഡി.എഫിന്റെ ചട്ടുകം: പിണറായി

single-img
3 February 2014

pinarayi-press-meet__smallടി.പി. വധക്കേസില്‍ കെ.കെ.രമ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാരസമരം യു.ഡി.എഫ് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലപ്പുഴയില്‍ കേരളരക്ഷ മാര്‍ച്ചിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എംപി യുഡിഎഫിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ടി.പി. വധക്കേസ് കേസ് സിബിഐയ്ക്ക് വിടാന്‍ രമയുമായി യുഡിഎഫ് രഹസ്യ ധാരണയിലെത്തിയതിനു ശേഷമാണ് രമ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭയോഗത്തിന് ശേഷം അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.