മില്‍മ കൊഴുപ്പുകൂടിയ പാലിന്റെ വില കൂട്ടി

single-img
3 February 2014

milmaമില്‍മ കൊഴുപ്പുകൂടിയ പാലിന്റെ വില കൂട്ടി. അര ലിറ്ററിന്റെ പാക്കറ്റിന് 2.50 രൂപയുടെ വര്‍ധനയാണ് ഇപ്പോൾ  ഉണ്ടായിരിക്കുന്നത്. പാലില്‍ കൊഴുപ്പിന്റെ അളവ് മൂന്ന് ശതമാനത്തില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൊഴുപ്പിതര ഖരപദാര്‍ഥം (എസ്എന്‍എഫ്) എട്ടര ശതമാനത്തില്‍ നിന്ന് ഒമ്പതാക്കിയും ഉയര്‍ത്തി.17.50 രൂപയായിരുന്നു നേരത്തെ അര ലിറ്റര്‍ പാലിന്റെ വില. അതിപ്പോള്‍ 20 രൂപയായി. ഫിബ്രവരി ഒന്ന് മുതലാണ് വില വര്‍ധന. പച്ചനിറമുള്ള കവറില്‍ ഇറങ്ങുന്ന ഈ വിഭാഗം പാലിന് ഹോട്ടലുടമകളാണ് പ്രധാന ഉപഭോക്താക്കള്‍.കൊഴുപ്പ് കൂട്ടണമെന്ന ആവശ്യം ഇവരില്‍ നിന്നുയര്‍ന്നിരുന്നതായി ‘മില്‍മ’ പറയുന്നു. ഇതേത്തുടര്‍ന്നാണ് കൊഴുപ്പ് കൂട്ടകയും ഒപ്പം വില വര്‍ദ്ധിപ്പിക്കുകയും ചെയ്തത്.