വൈദ്യുതി ചാര്‍ജ് കുറയ്ക്കണമെങ്കില്‍ ലോഡ്‌ഷെഡിംഗ് വേണ്ടിവരും: ആര്യാടന്‍ മുഹമ്മദ്

single-img
3 February 2014

ARYADAN_MUHAMMEDസംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കണമെങ്കില്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മന്. പരപ്പനങ്ങാടി 110 കെ.വി സബ്‌സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം മഴ കൂടുതല്‍ ലഭിച്ചത് മൂലം വൈദ്യുതി ചാര്‍ജ് കുറച്ചുകൂടെ എന്ന് പലരും ചോദിക്കുന്നുണ്ടെന്നും പക്ഷേ കുറ്‌യ്ക്കുന്നതില്‍ വിഷമമില്ല എന്നാല്‍ ലോഡ് ഷെഡിംഗ് ഉണ്ടാകുമെന്ന് മാത്രം എന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് എല്ലാ ജില്ലയിലും എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.