മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍

single-img
3 February 2014

araഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. 2009ല്‍ നിയമവിരുദ്ധമായി ആയിരത്തോളം കോളനികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ കേസിലാണ് അന്വേഷണത്തിന് ശുപാര്‍ശ. . 2009ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡല്‍ഹിയിലെ ആയിരത്തിലധികം വരുന്ന അനധികൃത കോളനികള്‍ക്ക് ഷീല ദീക്ഷിത് സര്‍കാര്‍ അംഗീകാരം നല്‍കിയത്.രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ചാണ് അടിസ്ഥാന സൗകര്യമില്ലാത്ത 1000 കോളനികള്‍ നിര്‍മിക്കാന്‍ ഷീല ദീക്ഷിത് അംഗീകാരം നല്‍കിയതെന്ന് ലോകായുക്ത കണ്ടത്തെിയിരുന്നു. കോളനി നിര്‍മിക്കാന്‍ കണെടത്തിയ സ്ഥലം വനം വത്കരണത്തിനു വേണ്ടി മാറ്റിവെച്ചതായിരുന്നെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ അധികാരത്തിലത്തെിയ എഎപി സര്‍ക്കാര്‍ മുന്‍ പ്രഖ്യാപനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന ബിജെപിയുടെ ആരോപണം ശക്തമാകുന്നതിനിടെയാണ് കെജ്രിവാളിന്‍റെ പുതിയ നീക്കം.