സി പി ഐയ്ക്ക് പിന്നാലെ സി പി എമ്മിനും ജയലളിതയുടെ പിന്തുണ

single-img
3 February 2014

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മുമായി എ ഐ എ ഡി എം കെ  സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് എ ഐ എ ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത അറിയിച്ചു. സി പി ഐ എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ഇന്ന് ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം.സി പി യുമായി സഹകരിക്കുമെന്നു ഇന്നലെ  ജയലളിത അറിയിച്ചിരുന്നു.

തങ്ങള്‍ ഒരുമിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഒരു കോണ്‍ഗ്രസ്സിതര , ബി ജെ പി ഇതര ബദല്‍ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പ്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മതേതര ജനാധിപത്യ മുന്നണി ഉണ്ടാക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഇടതു പാര്‍ട്ടികള്‍ മുന്നോട്ട് നീങ്ങുന്നത്‌. എ ഐ എ ഡി എം കെ , ജെ ഡി യു, ബി ജെ ഡി , ജെ ഡി എസ് ,സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളെ ചേര്‍ത്ത് അത്തരം ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സഖ്യം. ബിജെപി യോടും കോണ്‍ഗ്രസ്സിനോടും ചേരാന്‍ താല്പര്യമില്ലാത്ത പതിന്നാലോളം പ്രാദേശിക കക്ഷികള്‍ ഫെബ്രുവരി അഞ്ചിന് ഡല്‍ഹിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജയലളിത സി പി എമ്മുമായി ഉണ്ടാക്കിയ ഈ സഖ്യം ഏറ്റവും വലിയ ആഘാതമേല്പ്പിക്കുക ബി ജെ പ്പിക്കാണ്. ബി ജെപ്പിക്ക് പിന്തുണ കൊടുക്കാന്‍ സാധ്യതയുള്ള കക്ഷിയായി കണക്കാക്കപ്പെട്ടിരുന്ന ഒന്നാണ് എ ഐ എ  ഡി എം കെ. എന്നാല്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടക്കാന്‍ ഉള്ള എന്‍ ഡി എയുടെ പഴുതുകള്‍ ഇതോടെ അടയുകയാണ്.