അഴിമതിക്കാരനാണെന്നുള്ളതിന് അരവിന്ദ് കെജ്രിവാള്‍ തെളിവ് ഹാജരാക്കിയാല്‍ രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബൽ .

single-img
2 February 2014

kabilതാന്‍ അഴിമതിക്കാരനാണെന്നുള്ളതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തെളിവ് ഹാജരാക്കിയാല്‍ രാജിവെച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബൽ . കഴിഞ്ഞദിവസം ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന പേരില്‍ കെജ്രിവാള്‍ പ്രഖ്യാപിച്ച പട്ടികയില്‍ സിബലിന്‍െറയും പേര് ഉള്‍പ്പെടുത്തിയിരുന്നു.‘മുഖ്യമന്ത്രിയുടെ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ഭുതം തോന്നുന്നു. അദ്ദേഹത്തിന് രണ്ട് ദിവസം സമയം നല്‍കുന്നു. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞാല്‍ രാജിവെച്ച് ഞാന്‍ രാഷ്ട്രീയം വിടാം. അതിന് കഴിയുന്നില്ളെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയണം’ -സിബല്‍ വെല്ലുവിളിച്ചു.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഈ നേതാക്കളെ നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ കെജ്രിവാള്‍ അഴിമതിക്കാരുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന മന്ത്രിമാരായ കമല്‍നാഥ്, ഫാറൂഖ് അബ്ദുല്ല, ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ 350 സീറ്റില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.