ഇടുക്കി സീറ്റ്‌നെ ചൊല്ലി യു ഡി എഫിൽ തർക്കം രൂക്ഷം

single-img
2 February 2014

thomasഇടുക്കി അടക്കമുള്ള രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വേണമെന്ന് മുതിര്‍ന്ന നേതാവ് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിന് വേണ്ട വിജയസാധ്യതയുള്ള രണ്ടു സീറ്റുകളില്‍ ഇടുക്കിയും ഉള്‍പ്പെടും. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരെ ഇടുക്കി എം പി പി.ടി തോമസ് രംഗത്തെത്തി. ഇടുക്കി സീറ്റ് ആവശ്യപ്പെടുന്നത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തന്റെ സീറ്റ് തട്ടിയെടുക്കരുത്   എന്നും കോണ്‍ഗ്രസ്‌  കോട്ടയം സീറ്റ് ആവശ്യപ്പെടുന്നതുപോലെയാണ് കേരള കോണ്‍ഗ്രസ് ഇടുക്കി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.