ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് രാവത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
1 February 2014

harishഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഹരീഷ് രാവത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്രമന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയാണ് ഹരീഷ് രാവത്. വിജയ് ബഹുഗുണ കഴിഞ്ഞദിവസം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷം പ്രളയ ദുരന്തത്തിനിരയായവര്‍ക്ക് നല്‍കിയ ദുരിതാശ്വാസത്തില്‍ കൃത്രിമം നടത്തിയതായി ബഹുഗുണ സര്‍ക്കാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് രാജിയെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം. രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി നേതൃതലത്തില്‍ നേരത്തെ അഴിച്ചുപണി നടത്തിയിരുന്നു. അതേ സമയം, റാവത്തിന്റെ വരവ്‌ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌പോര്‌ രൂക്ഷമാക്കുമെന്നും ഹൈക്കമാന്‍ഡിന്‌ ആശങ്കയുണ്ട്‌.